ജനപ്രിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന് സുപ്രധാന നിര്‍ദ്ദേശവുമായി യൂറോപ്പിലെ പരമോന്നത കോടതിയായ കോര്‍ട്ട് ഓഫ് ജസ്റ്റീസ് ഓഫ് ദി യൂറോപ്യന്‍ യൂണിയന്‍. ഉപഭോക്താവ് വിവരങ്ങള്‍ തെരയുമ്പോള്‍ പ്രയോജനകരമായ വിവരങ്ങള്‍ മാത്രം നല്‍കണമെന്നാണ് നിര്‍ദ്ദേശം.
നിലവില്‍ ഇപ്പോള്‍ ഗൂഗിളില്‍ ഒരു വിഷയം തെരഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ വരും. എന്നാല്‍ ഇങ്ങനെ വരുന്ന വിവരങ്ങളില്‍ ഉപയോഗപ്രദമല്ലാത്ത വിവരങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും കോടതി നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശം നടപ്പിലായാല്‍ ഒരോ തെരച്ചിലുകള്‍ക്കും ഉപയോഗപ്രദമായ വിവരങ്ങള്‍ മാത്രമെ ഉപയോക്താവിന് ലഭിക്കൂ.
അനാവശ്യമായി പല തെരച്ചിലുകള്‍ക്കും തങ്ങളുടെ കമ്പനികളുടെ വിവരങ്ങള്‍ വരുന്നതായി വിവിധ നിക്ഷേപക കമ്പനികളും ഗൂഗിളിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു.