രാജ്യത്ത് ടോള്‍ നിരക്കുകളില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ചു

അയര്‍ലണ്ടില്‍ റോഡ് ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. വര്‍ദ്ധിച്ച നിരക്കുകള്‍ 2023 ജനുവരി ഒന്നുമുതല്‍ നിലവില്‍ വരും. വിവിധ റോഡുകളില്‍ 60 സെന്റ് വരെയാണ് വര്‍ദ്ധനവ്. പണപ്പെരുപ്പവും ചെലവും വര്‍ദ്ധിക്കുന്നതാണ് ടോള്‍ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണം. സ്‌റ്റേറ്റ് റോഡ് ഓപ്പറേറ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലന്‍ഡാണ് ഇക്കാര്യം അറിയിച്ചത്.

ഡബ്ലിന്‍ പോര്‍ട്ട് ടണല്‍ റോഡില്‍ ടോല്‍ വര്‍ദ്ധനവുണ്ടാകില്ലെന്നാണ് വിവരം. M50 റോഡില്‍ ടാഗുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 2.10 യൂറോയില്‍ നിന്നും 2.30 യൂറോ ആയി ടോള്‍ നിരക്ക് ഉയരുമ്പോള്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്ക് 3.50 യൂറോയും വിഡിയോ ക്യാപ്ചര്‍ സംവിധാനത്തില്‍ 2.90 യൂറോയായും ടോള്‍ വര്‍ദ്ധിക്കും

രാജ്യത്തെ എല്ലാ പൊതു – സ്വകാര്യ പങ്കാളിത്ത റോഡുകളിലും ടോള്‍ നിരക്കില്‍ പത്ത് ശതമാനം മുതല്‍ ഇരുപത് ശതമാനം വരെ ടോള്‍ നിരക്ക് വര്‍ദ്ധിക്കും.

Share This News

Related posts

Leave a Comment