സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഇ-സിഗരറ്റ് നിരോധിക്കും. ഇതു സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. മന്ത്രി സഭയ്ക്ക് മുന്നിലെത്തിയ പ്രപ്പോസലിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. ഇതനുസരിച്ച് ഇനി മുതല്‍ വെന്‍്ഡിംഗ് മെഷിനുകള്‍ വഴി നിക്കോട്ടിന്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ടാവും.
കുട്ടികളുടെ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും താത്ക്കാലിക സംവിധാനങ്ങളിലുമാകും വെന്‍ഡിംഗ് മെഷിനുകളില്‍ നിക്കോട്ടിന്‍ ഉത്പന്നങ്ങള്‍ നിരോധിക്കുക. ഇ- സിഗരറ്റുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് , സിനിമാ തിയേറ്ററുള്‍, സ്‌കൂളുകളുടെ സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും നിരോധിക്കും.
ടൊബാക്കോ , ഇ സിഗരറ്റ് എന്നിവ റീ ടെയ്‌ലായി വില്‍ക്കുന്നതിന് ലൈസന്‍സിംഗ് സംവിധാനവും ഏര്‍പ്പെടുത്തും. നിലവില്‍ ഇ-സിഗരറ്റുകളുടോ വില്‍പ്പനയ്‌ക്കോ പ്രചാരണത്തിനോ പ്രായപരിധി ബാധകമാക്കിയിട്ടില്ല.