അയര്‍ലണ്ടില്‍ ചൂതാട്ട പരസ്യങ്ങള്‍ക്ക് നിരോധനം

തട്ടിപ്പ് വ്യാപകമായതോടെ ഓണ്‍ലൈന്‍ മേഖലയില്‍ പിടിമുറുക്കാനൊരുങ്ങി അയര്‍ലണ്ട് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഓണ്‍ ലൈന്‍ ചൂതാട്ടങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. ഗാംബ്ലിംഗ് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനും തീരുമാനമുണ്ട്.

ഇതു സംബന്ധിച്ച ബില്ലിന് സര്‍ക്കാര്‍ അനുമതി നല്‍കി. രാവിലെ 5:30 മുതല്‍ രാത്രി ഒമ്പത് വരെയാണ് പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൂതാട്ടത്തിന് അടിമപ്പെടുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും കുട്ടികള്‍ ഇതിലേയ്ക്ക് ആകൃഷ്ടരകാതിരിക്കുന്നതിനുമാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്.

ലൈസന്‍സില്ലാതെ ചൂതാട്ടം നടത്തിയാല്‍ എട്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി അത് മാറും. പരസ്യങ്ങള്‍ നല്‍കുന്നത് പൂര്‍ണ്ണമായി നിരോധിക്കാനും സര്‍ക്കാര്‍ ആലോചനയുണ്ട്.

Share This News

Related posts

Leave a Comment