യുകെയില്‍ നേഴ്‌സുമാരുടെ ശമ്പളവര്‍ദ്ധനവ് ആവശ്യത്തിന് തിരിച്ചടി

യുകെയില്‍ എന്‍എച്ച്എസ് നേഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് തിരിച്ചടി. ഇന്ത്യന്‍ വംശജനായ പുതിയ പ്രധാനമന്ത്രി ഋഷി സുനക്കാണ് നേഴ്‌സുമാരുടെ യൂണിയനുകള്‍ മുന്നോട്ട് വച്ച ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെന്ന സൂചന നല്‍കിയത്. 17 ശതമാനം ശമ്പള വര്‍ദ്ധനവ് വേണമെന്നാണ് നഴ്‌സുമാര്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഋഷി സുനക്ക് പറഞ്ഞു. ഇത്രത്തോളം ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടുമ്പോള്‍ അതിന്റേതായ കാരണങ്ങളുണ്ടാവണമെന്നും ഒരു ഇന്‍ഡിപ്പെന്‍ഡന്റ് ബോഡി ഇതു സംബന്ധിച്ച് നഴ്‌സുമാരുടെ യൂണിയനുമായി സംസാരിച്ച് കൃത്യമായ ശുപാര്‍ശകള്‍ സര്‍ക്കാരിന് നല്‍കട്ടെ അപ്പോള്‍ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്നടക്കം നിരവധി പേരാണ് യുകെയില്‍ നേഴ്‌സായി ജോലി ചെയ്യുന്നത്. ഇപ്പോളും ദിനംപ്രതി നിരവധി ആളുകള്‍ യുകെയിലേയ്ക്ക് എത്തുന്നുമുണ്ട് എന്നാല്‍ കുടുംബമായി താമസിക്കുന്നവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം വര്‍ദ്ധിച്ച ചെലവുകളില്‍ വളരെ കുറവാണ്. എന്നാല്‍ ഉയര്‍ന്ന ജോലിഭാരമാണ് ഇവിടെ നേഴ്‌സുമാര്‍ക്ക് ഉള്ളതെന്നും ആരോപണമുണ്ട്.

Share This News

Related posts

Leave a Comment