ഉപയോഗശൂന്യമായ പഴയ വാഹനങ്ങല്‍ എങ്ങനെയെങ്കിലും നശിപ്പിച്ചു കളയാനൊ ആര്‍ക്കെങ്കിലും കൊടുത്തൊഴിയാനോ കാത്തിരിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കൊരു സന്താഷ വാര്‍ത്ത. നിങ്ങളുടെ പഴയ വാഹനങ്ങള്‍ രണ്ടു കൈയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിക്കാന്‍ ആളുണ്ട്. മറ്റാരുമല്ല ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡാണ് ഇത്തരം വാഹനങ്ങല്‍ തങ്ങള്‍ ഏറ്റെടുത്തു കൊള്ളാമെന്ന് അറിയിച്ചിരിക്കുന്നത്.
അഗ്നിശമന സേനാംഗങ്ങള്‍ക്ക് കാര്‍ ക്രാഷുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശീലനം നല്‍കാനാണ് ഇവര്‍ ഇത്തരം വാഹനങ്ങള്‍ അന്വേഷിക്കുന്നത്. ഉപയോഗ്യമല്ലാത്ത കാറുകള്‍ ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന് നല്കിയാല് അതൊരു സാമൂഹ്യ പ്രവര്‍ത്തനം കൂടിയായിരിക്കും.
റോഡ് ട്രാഫിക്കിലെ കൂട്ടയിടികള് ചിത്രീകരിച്ച് പരിശീലനം നല്‍കാനും ഇത്തരം വാഹനങ്ങള്‍ ആവശ്യമാണ്. ഡബ്ലിനില്‍ നിന്നും സൗജന്യമായി ഇവര്‍ പഴയ വാഹനങ്ങള്‍ കൊണ്ടു പോകുന്നതും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതുമാണ്. കൃത്യമായ രേഖകളുള്ള വാഹനങ്ങള്‍ മാത്രമാണ് സ്വീകരിക്കുക.