അയര്‍ലണ്ടില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വിലയില്‍ വലിയ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ കോവിഡിന് ശേഷം സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതാണ് കാരണം. 2020 നെ അപേക്ഷിച്ച് ഈ വര്‍ഷം 67 ശതമാനം വരെയാണ് വിലില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
ഉപയോഗിച്ച കാറുകളുടെ വിപണിയില്‍ 2020 മുതല്‍ ഈ സെപ്റ്റംബര്‍വരെ പരിശോധിച്ചാല്‍ മുന്തിയ ഇനം കാറുകളേക്കാള്‍ ആവശ്യക്കാരെത്തിയത് ചെലവുകുറഞ്ഞ വാഹനങ്ങള്‍ക്കുവേണ്ടിയായിരുന്നു എന്നതും ശ്രദ്ധേയമാണ്. യൂസ്ഡ് കാര്‍ വിപണിയിലെ പണപ്പെരുപ്പം ഇപ്പോഴും 21 ശതമാനമായി നിലനില്‍ക്കുകയാണ്.
കോവിഡിന് ശേഷമുണ്ടായ സാമ്പത്തീക പ്രതിസന്ധി തന്നെയാണ് വാഹനം ആവശ്യമുള്ളവരെ യുസ്ഡ് കാര്‍ വിപണിയിലേയ്ക്ക് വഴി തിരിച്ചു വിട്ടത്. വില്‍ക്കാനുള്ള യൂസ്ഡ് കാറുകളുടെ എണ്ണം കുറഞ്ഞതും എന്നാല്‍ ആവശ്യക്കാരേറിയതും വില വര്‍ദ്ധനവിന് കാരണമായി.