ജീവിത ചെലവ് കുതിച്ചുയരുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണ് സാധാരണക്കാര്‍. ജനങ്ങളെ സഹായിക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ജീവിത ചെലവുകളില്‍ കൈത്താങ്ങായി ജീവനക്കാര്‍ക്ക് സഹായ ധനം പ്രഖ്യാപിച്ചിരിക്കുകയാണ് അയര്‍ലണ്ടിലെ രണ്ട് പ്രമുഖ ബാങ്കുകള്‍.
AIB യും ബാങ്ക് ഓഫ് അയര്‍ലണ്ടുമാണ് ഈ ബാങ്കുകള്‍. ബാങ്ക് ഓഫ് അയര്‍ലണ്ട് തങ്ങളുടെ 1 – 5 ലെവലിലുള്ള ജീവനക്കാര്‍ക്കാണ് സഹായം നല്‍കുക. ഒരു വര്‍ഷത്തേയ്ക്ക് നികുതി രഹിതമായ 1000 യൂറോയുടെ വൗച്ചറാണ് നല്‍കുക. യുകെയിലുള്ള ജീവനക്കാര്‍ക്ക് 1250 പൗണ്ടിന്റെ വൗച്ചറാണ് ലഭിക്കുക.
AIB യും നികുതി രഹിതമായ 1000 യൂറോയുടെ വൗച്ചറാണ് 1 -5 ലെവലില്‍ വര്‍ക്ക് ചെയ്യുന്ന ജീവനക്കാര്‍ക്ക് നല്‍കുക. ബാങ്കുമായി സഹകരിക്കുന്ന റീട്ടെയ്ല്‍ ഷോപ്പുകളില്‍ ഈ വൗച്ചര്‍ ഉപയോഗിക്കാം. ജീവനക്കാരുടേയും സ്ഥാപന ഉടമകളുടേയും പ്രതിനിധികളുള്ള ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് യൂണിയനും ഈ ബാങ്കുകളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.