രാജ്യത്ത് മങ്കിപോക്സ് വാക്സിനേഷന് ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് പദ്ധതിയിടുന്നു. മുന്‍ഗണനാ പട്ടികയിലുള്ള ഗ്രൂപ്പുകള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ വാക്സിന് നല്കി പൂര്‍ത്തിയാക്കാനാണ് എച്ച്എസ്ഇയുടെ പദ്ധതി.
ഇതിനായി പുതിയ പതിനൊന്ന് വാക്സിനേഷന് കേന്ദ്രങ്ങള്‍ ആരംഭിക്കും. ഒക്ടോബര്‍ -17 തിങ്കളാഴ്ച മുതലാണ് പുതിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുക. മുന്‍ഗണനാ പട്ടികയില്‍ പെട്ടവര്‍ക്ക് തങ്ങളുടെ വാക്സിന് സ്ലോട്ട് ഉടന്‍ ബുക്ക് ചെയ്യാവുന്നതാണ്.
6000 മുതല്‍ 13000 വരെ ആളുകളാണ് എച്ച്എസ്ഇയുടെ കണക്കില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്ളത്. മുന്‍ഗണനാ പട്ടികയിലുള്ള ആളുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ.് ഇതുവരെ 2000 വയല്‍ വാക്സിനുകളാണ് ഇപ്പോള്‍ കൈവശമുള്ളത്.
ഒരു വയല്‍ ഉപയോഗിച്ച് രണ്ട് ഡോസ് വാക്സിനുകള്‍ നല്കാന് സാധിക്കും. ഇതുവരെ 194 മങ്കിപോക്സ് കേസുകളാണ് അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്.