ഓട്ടോ എന്റോള്‍മെന്റ് പെന്‍ഷന്‍ സ്‌കീമിന് സര്‍ക്കാര്‍ അംഗീകാരം

അയര്‍ലണ്ടിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഓട്ടോ എന്റോള്‍മെന്റ് പെന്‍ഷന്‍ സ്‌കീമിന് സര്‍ക്കാര്‍ ആംഗീകാരം നല്‍കി. ഇതോടെ 2024 മുതല്‍ ഇത് നടപ്പിലാകുമെന്ന പ്രതീക്ഷ വര്‍ദ്ധിച്ചു. ഈ പദ്ധതി പ്രകാരം രാജ്യത്ത് ഇതുവരെ ഒരു ഒക്കുപേഷണല്‍ പെന്‍ഷന്‍ സ്‌കീമിലും അംഗമല്ലാത്ത എല്ലാ തൊഴിലാളികളും ഈ പദ്ധതിയുടെ ഭാഗമാകും. സര്‍ക്കാരും തൊഴില്‍ ദാതാവും പങ്കാളികളാകുന്ന പെന്‍ഷന്‍ പദ്ധതിയാണിത്.

വണ്‍ ഫോര്‍ വണ്‍ എന്ന രീതിയിലാണ് കമ്പനികളില്‍ നിന്നും തൊഴിലാളിക്കായി ഈ പെന്‍ഷന്‍ സ്‌കീമിലേയ്ക്ക് പണം നിക്ഷേപിക്കുന്നത്. തൊഴിലാളികള്‍ക്കായി നിക്ഷേപിക്കുന്ന ഓരോ മൂന്നു രൂപയ്ക്കും സര്‍ക്കാര്‍ ഒരു രൂപ അധികം നല്‍കും. രാജ്യത്തെ ഏഴരലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്.

താത്പര്യമില്ലാത്ത തൊഴിലാളികള്‍ക്ക് ഈ പദ്ധതിയില്‍ നിന്നും സ്വയം പുറത്തു പോകാനും സാധിക്കും. സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ഈ ബില്‍ ഇനി Oireachtas Committee on Social Protection for Pre-Legislative Scrutiny യുടെ പരിഗണനയ്ക്കായി പോവും. ചരിത്രപരമായ ചുവടുവെയ്പ് എന്നാണ് മന്ത്രി ഹെര്‍തര്‍ ഹംപ്രെയ്‌സ് ഈ ബില്ലിനെ വിശേഷിപ്പിച്ചത്.

Share This News

Related posts

Leave a Comment