അയര്‍ലണ്ടിലെ ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കും. ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാം സംബന്ധിച്ച അപ്പീലുകളിന്മേല് നടപടി സ്വീകരിച്ചശേഷമായിരിക്കും ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് പ്രസിദ്ധീകരിക്കുക.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി നോര്‍മ ഫോളിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റിസല്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനാവശ്യമായ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ടുകള്‍ വൈകുന്നു എന്ന ആരോപണവും ഒപ്പം ഉടന്‍ തന്നെ പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്നും ശക്തമാണ്.
ലീവിംഗ് സര്‍ട്ടിഫിക്കറ്റ് റിസല്‍ട്ടുകള്‍ നേരത്തെ തന്നെ പ്രസീദ്ധീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് പരാതികള്‍ ഉള്ളവര്‍ക്കായിരുന്നു അപ്പീല്‍ നല്കാന് അവസരം നല്‍കിയത്.