യൂറോപ്പിലാകമാനം ഉടലെടുത്തിരിക്കുന്ന ഉര്‍ജ്ജ പ്രതിസന്ധിയുടെ അനന്തര ഫലങ്ങള്‍ അവസാനിക്കുന്നില്ല. അയര്‍ലണ്ടിലെ എല്ലാ ഊര്‍ജ്ജ കമ്പനികളും വില വര്‍ദ്ധനവ് പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത പടിയായി പീക്ക് ടൈമില്‍ വൈദ്യുതി ചാര്‍ജില്‍ വലിയ വര്‍ദ്ധനവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളുകള്‍ ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്ന വൈകുന്നേരും അഞ്ച് മുതല്‍ ഏഴ് വരെയുള്ള സമയമാണ് പീക്ക് ടൈമായി കണക്കാക്കുന്നത്.
കമ്മീഷന്‍ ഓഫ് റെഗുലേഷന്‍ ഓഫ് യൂട്ടിലിറ്റീസ് ആണ് ഇത്ു സംബന്ധിച്ച സൂചന നല്‍കിയത്. വലിയ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കും ഒപ്പം സ്മാര്‍ട്ട് താരീഫ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗാര്‍ഹീക ഉപഭോക്താക്കള്‍ക്കുമാണ് വര്‍ദ്ധനവ് ഉണ്ടാവുക. സാധാരണ നിരക്കിനേക്കാല്‍ പത്ത് ശതമാനം അധികമായിരിക്കും പീക്ക് ടൈമിലെ നിരക്ക്. എന്നാല്‍ ഫ്‌ളാറ്റ് റേറ്റ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധനവ് ഉണ്ടാകില്ല.
പീക്ക് ടൈമില്‍ പത്ത് ശതമാനം വര്‍ദ്ധനവാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെങ്കിലും വൈദ്യുതി വിതരണ കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാം. പീക്ക് ടൈം അല്ലാത്ത സമയങ്ങളില്‍ നിരക്ക് പത്തു ശതമാനം കുറയാനും സാധ്യതയുണ്ട്. ഇങ്ങനെ വന്നാല്‍ പീക്ക് ടൈം ഉപയോഗം കുറച്ചാല്‍ സ്മാര്‍ട്ട് താരിഫ് ഉപഭോക്താക്കള്‍ക്ക് പീക്ക് ടൈം ഉപയോഗം കുറച്ച് വൈദ്യുതി ചാര്‍ജ് കുറയ്ക്കാനും സാധിക്കും.