വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയ അയര്ലണട് ജനതയ്ക്ക് ആശ്വാസമായി ബഡ്ജറ്റ്. എല്ലാ കുടുംബങ്ങള്‍ക്കും 600 യൂറോയുടെ എനര്‍ജി ക്രെഡിറ്റ് എന്ന വന്‍ പ്രഖ്യാപനവും ബഡ്ജറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇത് 200 യൂറോയുടെ മൂന്ന് ഗഡുക്കളായാണ് നല്‍കുക. വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് 1000 യൂറോയുടെ ടാക്സ് ക്രെഡിറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 500 യൂറോ വീതം ഈ വര്‍ഷവും അടുത്ത വര്‍ഷവുമാണ് ലഭിക്കുക.
നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നതുപോലെ ചെല്‍ഡ് ബെനഫിറ്റ് ഇരട്ടിയാക്കിയിട്ടുണ്ട്. ഇത് നവംബര്‍ മാസത്തിലാണ് നല്‍കുക. കോളേജ് ഫീസിലും കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. വരുമാന നികുതിക്കുള്ള കട്ട് ഓപ് റേറ്റ് 40,000 ആക്കിയതും നിരവധി പേര്‍ക്ക് ആശ്വാസം നല്‍കും. സോഷ്യല്‍ വെല്‍ഫെയര്‍ പേയ്മെന്റുകളില്‍ 12 യൂരോയുടെ വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
കോര്‍ സോഷ്യല്‍ ബെനഫിറ്റ് പേയ്മെന്റുകള്‍ ആഴ്ചയില്‍ 12 യൂറോ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വര്‍ക്കിംഗ് പാമിലി പേയ്മെന്റ് ലഭിക്കുന്നവര്‍ക്കും കെയറര്‍ സപ്പോര്‍ട്ട് ഗ്രാന്രിന് അര്‍ഹതയുള്ളവര്‍ക്കും നവംബറില്‍ 500 യൂരോ അധികം നല്‍കും. ലിവിംഗ് എലോണ്‍ അലവന്‍സ് ലഭിക്കുന്നവര്‍ക്ക് ക്രിസ്മസിന് മുമ്പ് 500 യൂറോയും ഡിസബിലിറ്റി അലവന്‍സ് , ഇന്‍ വാലിഡിറ്റി പെന്ഷന്, ബ്ലൈന്‍ഡ് പെന്ഷന് എന്നിവ ലഭിക്കുന്നവര്‍ക്ക് അധികമായി 500 യൂറോ നല്‍കും