ഐറീഷ് റസ്‌റ്റോറന്റ് അവാര്‍ഡ് -2022 ല്‍ തിളക്കമാര്‍ന്ന വിജയവുമായി പിങ്ക് സാള്‍ട്ട് ഇന്ത്യന്‍ റസ്റ്റോറന്റ്. ബെസ്റ്റ് വേള്‍ഡ് കുസിന്‍ അവാര്‍ഡാണ് പിങ്ക് സാള്‍ട്ട് കരസ്ഥമാക്കിയിരിക്കുന്നത്. ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റ് പ്രൊപ്രൈറ്റര്‍ ജെയ് ജോഹാന്‍സ് ഏറ്റുവാങ്ങി.
900 ത്തോളം റെസ്‌റ്റോറന്റ് പ്രതിനിധികളായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വൈവിദ്ധ്യമാര്‍ന്ന ഇന്ത്യന്‍ രുചികളുടെ വസന്തമാണ് പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റ് അയര്‍ലണട്ില്‍ ഒരുക്കുന്നത്. ഇതിനാല്‍ തന്നെ പിങ്ക് സാള്‍ട്ടിന് അയര്‍ലണ്ടില്‍ ആരാധകരും നിരവധിയാണ്.
പിങ്ക് സാള്‍ട്ടിനെ അവാര്‍ഡ് തേടിയെത്തുന്നതും ഇതാദ്യമല്ല. മുമ്പ് Indian Curry Awards ന്റെ Best New Comer അവാര്‍ഡുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റിനെ തേടിയെത്തിയത്. ഇത്തവണ ഐറീഷ് റെസ്‌റ്റോറന്റ് അവാര്‍ഡ്‌സ് -2022 ല്‍ Lienster നിന്നും എത്തിയിരിക്കുന്ന ഏക റസ്‌റ്റോറന്റാണ് പിങ്ക് സാള്‍ട്ട്.