കോവിഡ് മഹാമാരിയോടെ കൂടുതല്‍ പ്രചാരം നേടിയ റിമോട്ട് വര്‍ക്കിംഗ് സമ്പ്രദായത്തിന് കൂടുതല്‍ പ്രോത്സാഹനം നല്കി അയര്‍ലണ്ട് സര്‍ക്കാര്‍. ഓഫീസിലെത്താതെ വീട്ടിലോ അല്ലെങ്കില്‍ ഇഷ്ടമുള്ള ഇടങ്ങളിലോ ഇരുന്നു കൂടുതല്‍ സംതൃപ്തിയോടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളിലേയ്ക്ക് ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളിലേയ്ക്കുള്ള വൗച്ചര്‍ സ്കീമിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. Connectedhubbs.ie എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മൂന്ന് സൗജന്യ വൗച്ചറുകളാണ് ലഭിക്കുന്നത്. ഇതു വഴി രാജ്യത്തെ 284 റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളില്‍ ഇവര്‍ക്ക് ജോലി ചെയ്യാം.
ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 3300 വൗച്ചറുകളാണ് വിറ്റുപോയത്. സാധാരണയായി റിമോര്‍ട്ട് വര്‍ക്കിംഗ് ഹബ്ബുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രതിദിനം 15 മുതല്‍ 20 യൂറോ വരെയാണ് ചെലവ്. വൗച്ചറുകള്‍ ഉപയോഗിക്കുമ്പോള്‍ ഈ ചെലവ് ഒഴിവാക്കാന്‍ കഴിയും.