വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയിരിക്കുന്ന ഐറിഷ് ജനതയ്ക്ക് ആശ്വാസത്തിന്റെ കുളിര്‍ക്കാറ്റാവും പുതിയ ബഡ്ജറ്റെന്ന് സൂചന. ജനങ്ങളുടെ പോക്കറ്റിലേയ്ക്ക് കൂടുതല്‍ പണമെത്തിക്കുകയാണ് ബഡ്ജറ്റ് ലക്ഷ്യമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നികുതി കുറച്ചും ആനൂകൂല്ല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുമാകും ഇത് സാധ്യമാക്കുക
പ്രധാനമായും രണ്ട് പദ്ധതികളാവും ബഡ്ജറ്റില്‍ സംരഭങ്ങള്‍ക്കായി ഉണ്ടാവുകയെന്നാണ് വിദഗ്ദര്‍ പറയുന്നത്. സര്‍ക്കാര്‍ പിന്തുണയോടെ കുറഞ്ഞ പലിശയ്ക്ക് വായ്പകള്‍ നല്‍കുകയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന പദ്ധതി.. ഉയര്‍ന്ന ഊര്‍ജ്ജ വിലമൂലം നഷ്ടം നേരിടുന്ന സംരഭങ്ങള്‍ക്ക് അവ ഉത്പ്പാദനമോ കയറ്റുമതിയോ നടത്തുന്ന സ്ഥാപനങ്ങളാണെങ്കില്‍ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നതാണ് രണ്ടാമത്തെ പദ്ധതി.
ശമ്പള വര്‍ദ്ധനും , സാമൂഹ്യ സുരക്ഷാ പദ്ധതികളിലൂടെ കൂടുതല്‍ പണം നല്‍കുന്നതും കൂടുതല്‍ സബ്സിഡികളുമാണ് ജനങ്ങളും പ്രതീക്ഷിക്കുന്നത്.