അയര്‍ലണ്ടില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് ഫലങ്ങള്‍ എന്നു പ്രസിദ്ധീകരിക്കും എന്ന കാര്യത്തില്‍ തീരുമാനമായില്ല. കോവിഡിന് മുമ്പ് സെപ്റ്റംബര്‍ പകുതിയോടെയായിരുന്നു ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ലിവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് ഫലം പ്രസിദ്ധീകരിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള അപ്പീലുകള്‍ ഇപ്പോള്‍ തീര്പ്പാക്കികൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം ഉടന്‍ തന്നെ ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് ഫലങ്ങള്‍ പുറത്തു വിടും എന്നാണ് കരുതുന്നത്. എന്നാല്‍ ഇതുവരെ ക്യത്യമായ ഒരു തിയതി നിശ്ചയിക്കാത്തില് രക്ഷിതാക്കള്ക്കിടയിലടക്കം ശക്തമായ എതിര്‍പ്പുണ്ട്.
1,31,000 കുട്ടികളായിരുന്നു ഇത്തവണ പരീക്ഷ എഴുതിയത്. 2019 ന് ശേഷം ആദ്യമായായിരുന്നു ഇത്തവണ എക്സാം നടത്തിയത്.