ഐറിഷ് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പുത്തന്‍ അധ്യായം എഴുതി ചേര്‍ത്തു കൊണ്ട് TSK SELECT ASIA ചാമ്പ്യന്‍ഷിപ്പ് പോരാട്ടം നടക്കുന്നു. താലാ സൂപ്പര്‍ കിംഗ്സിന്റെ ആഭിമുഖ്യത്തില്‍ 2022 സെപ്റ്റംബര്‍ 17 ന് കോര്‍ക്കാ പാര്‍ക്കിലെ അതിമനോഹരമായ ACC ക്രിക്കറ്റ് മൈതാനത്ത് വച്ചാണ് വാശിയേറിയ പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ഒന്നാമതെത്തുന്ന ടീമിനെ കാത്തിരിക്കുന്നത് TSK-SELECTASIA എവറോളിംഗ് ട്രോഫിയും 666 യൂറോയുമാണ്.
ക്യാഷ് അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഇന്‍ഡ്യന്‍ – ഏഷ്യന്‍ നിത്യോപയോഗ സാധനങ്ങളുടെ പറുദീസയായ SELECT ASIA ആണ്. രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് TSK- LEGENDS എവറോളിംഗ് ട്രോഫിയും 333 രൂപ ക്യാഷ് അവാര്‍ഡുമാണ് ലഭിക്കുന്നത് ക്യാഷ് അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഫ്രോസണ്‍ ഫുഡ്സിന്റെ കലവറയായ വിശ്വാസ് ഫുഡ്സ് ആണ്. ഇതോടൊപ്പം നാല് വ്യക്തിഗത സമ്മാനങ്ങളുമുണ്ട്.
OSCAR TRAVELS, INGREDIENTS, CAMILE, SPOCE HOME KITCHEN എന്നിവര്‍ ചേര്‍ന്നാണ് വ്യക്തിഗത സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
2022 ഐറീഷ് ടെന്നീസ് ബോള്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണ വര്‍ഷമാണ്. മൂപ്പതിലേറെ ടീമുകളാണ് ഇതുവരെ നടന്ന എട്ടു ടൂര്‍ണമെന്റുകളിലായി മാറ്റുരച്ചത്. നടന്നതാകട്ടെ 260 ല്‍ പരം മത്സരങ്ങളും അതില്‍ ആറ് ചാമ്പ്യന്‍മാരും. TSK SELECT ASIA ചാമ്പ്യന്‍സ് ലീഗില്‍ മുഖാമുഖമെത്തുന്നത് ഈ ആറ് കരുത്തന്‍മാരാണ്.
കരുത്തരില്‍ കരുത്തന്‍ ആരെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ആറ് ടീമുകള്‍ അങ്കം കുറിക്കുന്ന ലീഗില്‍ 15 മത്സരങ്ങളാണ് ഉള്ളത്. ഇതില്‍ ഒന്നാമതെത്തുന്ന ടീമാണ് TSK SELECT ASIA എവറോളിംഗ് ട്രോഫിയില്‍ മുത്തമിട്ട് ചരിത്രത്തിന്റെ ഭാഗമാവുന്നത്. ഇതില്‍ രണ്ട് തവണ ജേതാക്കളായ AMC യും LCCയും ഓരോ തവണ കിരീടം ഉയര്‍ത്തിയ DUBS ORGINA:S, KCC, KILKENNY WARRIORS, TALLAGHT SUPER KINGS എന്നിവരാണ് അണി നിരക്കുന്നത്. ഇതിനാല്‍ തന്നെ ACC ക്രിക്കറ്റ് മൈതാനത്ത് തീയുണ്ടകള്‍ പായുമെന്നതില്‍ സംശയമില്ല.
എല്ലാ മത്സരങ്ങളും STUMPS ആപ്പില്‍ തത്സമയ സംപ്രേക്ഷണം ചെയ്യുന്നതിനാല്‍ ലോകത്തെവിടെയിരുന്നും മത്സരങ്ങള്‍ കാണാവുന്നതാണ്. കൂടാതെ TALLAGHAT SUPER KINGS ന്റെ ഫേസ് ബുക്ക് പേജിലും ഇന്‍സ്റ്റാ പേജിലും കളിയുടെ പ്രസക്ത ഭാഗങ്ങള്‍ കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ആ മത്സരങ്ങള്‍ക്ക് ഫൈനലുകള്‍ ഇല്ല എന്ന പ്രത്യേകതയും ഉണ്ട്. ഐറീഷ് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു പുതിയ പരീക്ഷണം കൂടിയാണിത്. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന് നെടുംതൂണ്‍ ആയത്.SELECT ASIA, VISWAS FOODS , OSCAR TRAVELS, INGREIDENTS, CAMILE , SPICE HOME KITCHEN എന്നിവരാണ്.