ന്യൂകാസില്‍ വെസ്റ്റ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു. സെപ്റ്റംബര്‍ 10നാണ് ‘ഓണനിലാവ് 2022’ എന്നു പേരിട്ട ആഘോഷ പരിപാടി ക്യാസില്മേഹന് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് വിപുലമായി നടന്നത്. ബഹു.TD ശ്രീ. ടോം റിഡ്ഡില്‍ പ്രസ്തുത പരിപാടിയില്‍ വിശിഷ്ടാതിഥിയായിരുന്നു. ആത്മീയ സാന്നിധ്യമായി ഫാ. റോബിന് അനുഗ്രഹ പ്രഭാഷണം നടത്തി. ഇരുവരും ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയാണ് ഇക്കൊല്ലത്തെ ഓണാഘോഷത്തിന് പ്രാരംഭം കുറിച്ചത്.
തദവസരത്തില്‍ ന്യൂകാസില്‍വെസ്റ്റ് കമ്മ്യൂണിറ്റിയോടുള്ള സ്നേഹസൂചകമായി NCW ക്രിക്കറ്റ് ക്ളബ്ബിന് ക്ലബ് ചെയര്‍ പേഴ്സണ്‍ കൂടിയായ ശ്രീ ടോം റിഡ്ഡിലില്‍ 1000 യൂറോ സ്പോണ്‍സണ്‍ ചെയ്തു. അദ്ദേഹത്തടുള്ള നന്ദി ന്യൂ കാസില്‍ വെസ്റ്റ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് അറിയിച്ചു.
മുന്‍വര്‍ഷങ്ങളിലെ പരിപാടികളെ അപേക്ഷിച്ച് ന്യൂകാസിലില്‍ എത്തിയ പുതുമുഖങ്ങളെയെല്ലാം ഏകോപിപ്പിച്ച് പൂര്‍വാധികം ഭംഗിയായും വിപുലമായും ഈ ആഘോഷപരിപാടി ആസൂത്രണം ചെയ്തത് കര്‍മ്മനിരതരായി മുന്നിട്ടിറങ്ങിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ഷെറില്‍ ജോയ്, ജസ്റ്റിന് ജോസ്, പുനീത് ശ്രീനിവാസ്, സിമി ജോസ്, അനിഷ തങ്കച്ചന് എന്നിവരാണ്.
കലാകായികപരിപാടികളിള് നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ ഓണക്കളികള്‍, മുതിര്‍ന്നവരുടെ കസേരകളി എന്നിവയില്‍ വ്യക്തിഗത പുരസ്കാരങ്ങള്‍ നേടിയവരെയും പുരുഷന്മാരുടെയും വനിതകളുടെയും പ്രത്യേകം വടം വലി മത്സരങ്ങളില്‍ എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കിയ ടീമുകളെയും നിറമനസ്സോടെ സന്നിഹിതരാവുകയും ആഘോഷദിനത്തെ ധന്യമാക്കുകയും ചെയ്ത എല്ലാവരേയും അസോസിയേഷന് ഭാരവാഹികള്‍ അഭിനന്ദിച്ചു.