ഇന്റഗ്രേറ്റഡ് സൊലൂഷന്‍സ് സ്പെഷ്യലിസ്റ്റുകളായ എനെര്‍മെക് കമ്പനിയില്‍ ഒഴിവുകള്‍. കമ്പനിയുടെ അത്ലോണിലുള്ള ഐഡിഎ ബിസിനസ് ആന്‍ഡ് ടെക്നോളജി പാര്‍ക്കിലെ സെന്ററിലാണ് ഒഴിവുകള്‍. 9.2 മില്ല്യണ്‍ യൂറോ മുടക്കിയാണ് ഇവിടെ കമ്പനിയുടെ പുതിയ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
വരുന്ന മൂന്നു വര്‍ഷത്തിനുള്ളിലായിരിക്കും 170 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുക. ഇതില്‍ കുറച്ച് ഒഴിവുകളിലേയ്ക്ക് ഉടന്‍ തന്നെ നിയമനം നടത്തും നിലവില്‍ 110 പേരാണ് അയര്‍ലണ്ടില്‍ കമ്പനിയ്ക്കായി ജോലി ചെയ്യുന്നത്. 50 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനിയാണ് എനെര്‍മെക്.
23 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് എനെര്മെകിന്റെ ബിസിനസ് ശൃംഖല.