യാത്രക്കാര്‍ക്ക് ഏറെ ആശങ്ക പടര്‍ത്തി തകരാറിലായ എയര്‍ ലിംഗസ് സര്‍വ്വീസുകള്‍ സാധാരണ നിലയിലായതായി അധികൃതര്‍ അറിയിച്ചു. ഡബ്ലിനില്‍ നിന്നും യു.കെ. യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്കുള്ള സര്‍വ്വീസുകള്‍ക്കായിരുന്നു തകരാര്‍ സംഭവിച്ചത്. ഏകദേശം 51 വിമാനങ്ങളായിരുന്നു റദ്ദാക്കിയത്. ഇത് യാത്രക്കാര്‍ക്ക് സൃഷ്ടിച്ച ബുദ്ധിമുട്ട് ചെറുതായിരുന്നില്ല.
നെറ്റ് വര്‍ക്ക് സിസ്റ്റത്തിലായിരുന്നു തകരാര്‍ സംഭവിച്ചത്. യുകെയില്‍ നിന്നുള്ള സെര്‍വറിലായിരുന്നു പ്രശ്നം. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഫ്ളൈറ്റ് വിവരങ്ങള്‍ ഓണ്‍ലൈനില്‍ അറിയാന്‍ സാധിക്കാതെ വരികയായിരുന്നു. ഇതേ തുടര്‍ന്നാണ് ഫ്ളൈറ്റുകള്‍ റദ്ദാക്കേണ്ടി വന്നത്. സംഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് എയര്‍ലിംഗസ് അധികൃതര്‍ യാത്രക്കാരോട് മാപ്പ് ചോദിച്ചു.
യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഫ്ളൈറ്റുകളുടെ സമയത്ത് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരണമെന്ന് ഫ്ളൈറ്റ് അധികൃതര്‍ അറിയിച്ചു.