റോയല്‍ കേറ്ററിംഗ് റിം-ജിം 2022 സംഗീത സംന്ധ്യയുടെ രണ്ടാം പ്രമോ വീഡിയോ പുറത്തു വിട്ടു. റിമി ടോമിക്കു ശേഷം അനൂപ് ശങ്കറാണ് വീഡിയാേയില്‍ എത്തിയിരിക്കുന്നത്. നവംബര്‍ മാസത്തില്‍ അയര്‍ലണ്ടിലേയ്ക്കെത്താന്‍ കാത്തിരിക്കുകയാണെന്നും റോയല്‍ കേറ്റേഴ്സിനൊപ്പം ഓണം സംഗീത സാന്ദ്രാമാക്കാമെന്നും അനൂപ് ശങ്കര്‍ പറയുന്നു.
ആഘോഷ രാവ് നവംബറിലാണെങ്കിലും ഈ ഓണം മുതല്‍ രുചി വൈവിദ്ധ്യങ്ങളുടെ ഉത്സവം തന്നെയാണ് റോയല്‍ കേറ്ററിംഗ് തീര്‍ക്കുന്നതെന്നും അവയെല്ലാം ആസ്വദിച്ച് ഓണം അടിച്ചുപൊളിക്കാനും അനൂപ് ശങ്കര്‍ ആഹ്വാനം ചെയ്യുന്നു.
അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോകം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് ആണ് ഈ പ്രോഗ്രാം അയര്‍ലണ്ട് മലയാളികള്‍ക്ക് മുന്നിലെത്തിക്കുന്നതെന്നത് ഏറെ സന്തോഷകരമാണെന്നും അവര്‍ പറയുന്നു.
https://youtube.com/shorts/nH1OH9SAvGc
നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ് ആന്‍ഡ് ഇവന്‍സും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ പ്രധാന സ്പോണ്സര് ഫുഡ് മാക്സും കോ-സ്പോണ്‍സര്‍മാര്‍ എലൈറ്റും കിച്ചന് ട്രഷേഴ്സുമാണ്.
ഈ കലാവിരുന്നിന്റെ ടിക്കറ്റ് വില്‍പ്പന ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്നതാണ് മറ്റൊരു സന്തോഷ വാര്‍ത്ത. താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ടിക്കറ്റ് ഉടന്‍ തന്നെ ഉറപ്പിക്കാവുന്നതാണ്.
http://royalcatering.ie/event/
സമകാലിക കോമഡി പാരഡി ഗാനങ്ങളിലൂടെ വേദികള്‍ കീഴടക്കിയ സുധീര്‍ പരവൂര്‍, മണ്മറഞ്ഞു പോയ കലാകാരന് കലാഭവന്‍ മണിക്ക് ഇന്നും വേദികളില്‍ ജീവന് നല്കുന്ന കൃഷ്ണകുമാര്‍ ആലുവ, പിന്നണി ഗായകന് അഭിജിത്ത് അനില്‍കുമാര്‍, സുശാന്ത് കെപി, ശ്രീകുമാര്‍, ടോണി ചിറമ്മേല്‍, ഫ്രാന്‍സീസ് കൊല്ലാനൂര്, പാലക്കാട് മുരളി തുടങ്ങിയവരടക്കമുള്ളവരുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും ഈ ആഘോഷരാവിന് കൊഴുപ്പേകും.