കെബിസി ബാഡ്മിന്റണ്‍ പരിശീലനം ; മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം

കേരള ബാഡ്മിന്റണ്‍ ക്ലബിലെ ജൂനിയര്‍ കുട്ടികള്‍ വിജയകരമായി അവരുടെ രണ്ടാം വര്‍ഷത്തിലേക്ക് ഈ വരുന്ന സെപ്റ്റംബര്‍ 15 മുതല്‍ കടക്കുകയാണ്. പ്രഗത്ഭനായ മലയാളി താരവും കോച്ചുമായ സുമേഷ് തരിയന്റെ കണിശവും ചിട്ടയുമായ ശിക്ഷണത്തില്‍ കുട്ടികള്‍ ഒരുവര്‍ഷം കൊണ്ട് തന്നെ ലീഗ് കളിക്കുന്നതിലേക്ക് പരുവപ്പെട്ടിരിക്കുന്നു എന്നതാണ് ഇവിടുത്തെ പരിശീലനത്തിന്റെ പ്രത്യേകത

എല്ലാ ആഴ്ചയിലും തിങ്കള്‍ , വ്യാഴം ദിവസങ്ങളില്‍ കുട്ടികളുടെ ബാഡ്മിന്റണ്‍ ക്ളാസുകള്‍ ഫിഗ്ലാസിലെ പോപ്പിന്ററി സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ച് വൈകുന്നേര അഞ്ച മുതല്‍ എട്ടുവരെയാണ് നടത്തപ്പെടുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള എല്ലാ ദിവസവും രാവിലെ 9 മുതല്‍ 11 വരെ മുതിര്‍ന്നവരുടെ ബാഡ്മിന്റണ്‍ മുകളില്‍ പറഞ്ഞിരിക്കുന്ന അതേ വേദിയില്‍ കഴിഞ്ഞ 8 വര്‍ഷമായി നടന്നുവരുന്നുന്നുണ്ട്.

150 യൂറോയാണ് ഫീസ് ഈ വര്‍ഷം പുതുതായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ് ഇതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ നല്‍കാവുന്നതാണ്.

https://forms.gle/2J767xF3RVWRrRBH9

ജൂനിയര്‍ ബാഡ്മിന്റണ്‍, വ്യാഴാഴ്ചയിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് താല്പര്യം ഉള്ള കുട്ടികളുടെ മാതാപിതാക്കളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു. താല്പര്യം ഉള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ഓണ്‍ലൈന്‍ ഫോം എത്രയും വേഗം പൂരിപ്പിച്ചയക്കേണ്ടതാണ്.

https://forms.gle/vifPKvehK91mko6b9

KBC സീനിയര്‍ ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളവരുടെ കുട്ടികള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക

സിജു ജോസ്
☎️ 0877778744
Share This News

Related posts

Leave a Comment