ഓണമെത്തിയതോടെ അയര്‍ലണ്ടില്‍ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഓണാഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അയര്‍ലണ്ടില്‍ മലയാളികള്‍ കൂടുന്നിടങ്ങളിലെല്ലാം ഓണാഘോഷങ്ങളാണ് അല്ലെങ്കില്‍ ഓണത്തിന്റെ ഉത്സവ ലഹരിയിലാണെന്നു തന്നെ പറയാം.
മോനാഗന്‍ മലയാളി കൂട്ടായ്മയും ഓണാഘോഷത്തിലേയ്ക്ക് കടക്കുകയാണ്. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ് ആഘോഷ പരിപാടികള്‍. ടുളിബാക്ക് ക്ലോണ്ടിബ്രെട്ടിലെ സെന്റ് മേരീസ് ചാപ്പല്‍ ഹാളിലാണ് ആഘോഷം നടക്കുന്നത്.
വിപുലവും വിത്യസ്തങ്ങളുമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.