വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റിനായുള്ള വരുമാന പരിധി ഉയര്‍ത്തണമെന്ന ആവശ്യം ശക്തം. രാജ്യത്ത് ജോലി ഉണ്ടായിട്ടും താഴ്ന്ന വരുമാനമുള്ളവരെ സഹായിക്കാനാണ് വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് നടപ്പിലാക്കിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ പൊതുമേഖലയിലെ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.
ശമ്പള വര്‍ദ്ധനവിനൊപ്പം വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റിനായുള്ള വരുമാന പരിധിയും ഉയര്‍ത്തുന്ന കാര്യം ആലോചിക്കണമെന്നാണ് സാമൂഹ്യ സുരക്ഷാ മേഖലയിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇല്ലാത്ത പക്ഷം നിരവധി അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്ല്യം ലഭിക്കാതെ പോവുമെന്നും ഇവര്‍ പറയുന്നത്.
പൊതുമേഖലയിലെ ശമ്പളവര്‍ദ്ധനവ് ഉണ്ടായാല്‍ വരുന്ന ബഡ്ജറ്റില്‍ തന്നെ വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനമുണ്ടാവുമെന്നാണ് കരുതുന്നത്.