അയര്‍ലണ്ടിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എംഎസ്ഡിയല് (MSD) 100 ഒഴിവുകള്‍. കാര്‍ലോയിലാണ് ഒഴിവുകള്‍. ആഗോളതലത്തില്‍ മരുന്നുകള്‍ക്കും വാക്സിനുകള്‍ക്കും ഉയര്‍ന്ന ആവശ്യകതയുണ്ടായതായാണ് കൂടുതല്‍ റിക്രൂട്ട്മെന്റിന് കമ്പനിയെ പ്രേരിപ്പിക്കുന്നത്.
കമ്പനിയുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് കമ്പനി മാനേജ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ 2800 ഓളം പേരാണ് അയര്‍ലണ്ടിന്റെ വിവിധയിടങ്ങളിലായി കമ്പനിയില്‍ ജോലി ചെയ്യുന്നത്. പുതിയ ഒഴിവുകളിലേയ്ക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും.
മരുന്ന് നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കായിരിക്കും കൂടുതല്‍ അവസരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ കമ്പനിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.