മങ്കിപോക്‌സിനെതിരെ അയര്‍ലണ്ടിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം

മങ്കിപോക്‌സ് രാജ്യത്തെ വ്യാപകമാകാതിരിക്കാന്‍ ശക്തമായ പ്രതിരോധ നടപടികളാണ് അയര്‍ലണ്ട് ആരോഗ്യ വകുപ്പ് സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി മങ്കിപോക്‌സിനെതിരെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം രൂപീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. വര്‍ദ്ധിച്ചു വരുന്ന മങ്കിപോക്‌സ് ബാധയെ നിയന്ത്രണ വിധേയമാക്കുന്നതിനായാണ് സര്‍ക്കാര്‍ ടീമിനെ രൂപീകരിച്ചത്.

മങ്കിപോക്‌സിനെതിരെ വാക്‌സിന്‍ നല്‍കാനും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള 6000 പേരെയാണ് സര്‍ക്കാര്‍ ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ പത്ത് ശതമാനം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുകയെന്നും എച്ച്എസ്ഇ അറിയിച്ചിരുന്നു.

ഇതുവരെ 113 മങ്കിപോക്‌സ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്തയാഴ്ചയോടു കൂടി വാക്‌സിന്‍ നല്‍കി തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. മങ്കിപോക്‌സ് സ്ഥിരീകരിച്ചവര്‍ക്ക് കുറഞ്ഞത് 21 ദിവസത്തെ ക്വാറന്റീന്‍ ആവശ്യമാണെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്.

Share This News

Related posts

Leave a Comment