ജീവനക്കാരുടെ കുറവ് ചൈല്‍ഡ് കെയര്‍ മേഖലയെ പ്രതിസന്ധിയിലാക്കുന്നു

അയര്‍ലണ്ടില്‍ ചൈല്‍ഡ് കെയര്‍ രംഗം വലിയ പ്രതിസന്ധി നേരിടുന്നതായി പഠനങ്ങള്‍. ജീവനക്കാരെ ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. ഇതിന് കാരണമാകട്ടെ മാന്യമായ ശമ്പളം നല്‍കാനാവാത്തതും. സര്‍വ്വീസസ് ഇന്‍ഡസ്ട്രിയല്‍ പ്രഫഷന്‍ ആന്‍ഡ് ടെക്‌നിക്കല്‍ യൂണിയന്‍ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന ജീവനക്കാരില്‍ 39 ശതമാനം ആളുകള്‍ ഈ ജോലി വിട്ടു മറ്റു ജോലികള്‍ തേടിപ്പോയെന്നും പുതിയ ആളുകളെ കിട്ടാനില്ലെന്നുമാണ് പഠനത്തില്‍ നിന്നും വ്യക്തമായത്. ഇത് ഈ മേഖലയിലെ സ്ഥാപനങ്ങളെ കാലക്രമേണ പൂട്ടുന്ന അവസ്ഥയിലേയ്ക്ക് എത്തിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

ഈ മേഖലയിലെ തൊഴിലുടമകളും മാനേജര്‍മാരും പറയുന്നത് സ്റ്റാഫ് റിക്രൂട്ടിംഗ് ആണ് ഇപ്പോള്‍   നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നാണ്. എന്നാല്‍ മികച്ച പ്രതിഫലം കൊടുത്താല്‍ ഈ പ്രതിസന്ധി മറികടക്കാനാവുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച ശേഷമുള്ള സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു.
ബഡ്ജറ്റില്‍ ഈ മേഖലയെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ വേണമെന്നാണ് പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

Share This News

Related posts

Leave a Comment