55 വയസ്സ് കഴിഞ്ഞവര്‍ക്ക് രണ്ടാം ബൂസ്റ്ററിന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

രാജ്യത്ത് രണ്ടാം ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ കൂടുതല്‍ ആളുകളിലേയ്ക്ക്. 55 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ ഡോസിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സി്ക്യൂട്ടിവിന്റെ വാക്‌സിനേഷന്‍ ബുക്കിംഗ് പോര്‍ട്ടല്‍ വഴിയോ അല്ലെങ്കില്‍ അംഗീകൃത ജിപി, ഫാര്‍മസി എന്നിവ വഴിയോ അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.

16 ആഴ്ചയ്ക്ക് മുകളിലുള്ള ഗര്‍ഭിണികള്‍ക്കും രണ്ടാം ബൂസ്റ്ററിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. 5 വയസ്സിന് മുകളിലേയ്ക്കുള്ള ഗുരുതര രോഗമുള്ളവര്‍ക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും രണ്ടാം ബൂസ്റ്ററിന് സൗകര്യമുണ്ട്. 50-54 വയസ്സ് പ്രായമുള്ളവര്‍ക്ക് അടുത്തയാഴ്ച മുതല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.

ഒരോ ഡോസിന്റെയും പ്രതിരോധ ശേഷി നിശ്ചിത മാസങ്ങള്‍ കഴിയുമ്പോള്‍ കുറയുകയാണെന്നും ഇതിനാല്‍ കൂടുതല്‍ ബൂസ്റ്ററുകള്‍ എടുക്കേണ്ടത് അനിവാര്യമാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Share This News

Related posts

Leave a Comment