കാവന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രൗഢഗംഭീരമായ ഓണാഘോഷത്തിന് അരങ്ങൊരുങ്ങുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് ആഘോഷപരിപാടികള്‍. ഗൃഹാതുരത്വത്തിന്റെ സ്മരണകളുണര്‍ത്തി ആഘോഷങ്ങളുടെ പൊലിമ ചോരാതെ മലയാളികളെ മനസുകൊണ്ട് കേരളക്കരയിലെത്തിക്കുന്ന രീതിയിലാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
മലയാളി മങ്കമാരും മാവേലിയും പുലിക്കുട്ടികളും അത്തപ്പൂക്കളവും ആഘോഷങ്ങളുടെ മാറ്റുകൂട്ടുമ്പോള്‍ പരിപാടി നടക്കുന്ന ബാളിഹെയ്‌സ് കമ്മ്യൂണിറ്റി ഹാള്‍ ഒരു കൊച്ചു കേരളമാകുമെന്നതില്‍ സംശയമില്ല. തിരുവാതിരയും , മാവേലിയും , പുലികളിയും ഡാന്‍സും ടഗ് ഓഫ് വാറും മറ്റ് ഗെയിമുകളും അത്തപ്പൂക്കളമത്സരവും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു.
രാവിലെ ഒമ്പത് മണിക്കാരംഭിക്കുന്ന ആഘോഷങ്ങള്‍ വൈകിട്ട് ആറിന് സമ്മാന വിതരണത്തോടെയാണ് സമാപിക്കുന്നത്. വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കുന്നുണ്ട്. മാവേലി നാടിന്റെ മധുര സ്മരണകളുയര്‍ത്തുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ഉറപ്പിക്കാവുന്നതാണ.്
കമ്മിറ്റി അംഗങ്ങളില്‍ നിന്നോ കാവനിലെ റോയല്‍ സ്‌പൈസ് ലാന്‍ഡില്‍ നിന്നോ ടിക്കറ്റുകള്‍ കരസ്ഥമാക്കാവുന്നതാണ്. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് സദ്യയുള്‍പ്പെടെ 20 യൂറോയും കുട്ടികള്‍ക്ക് 15 സദ്യയുള്‍പ്പെടെ 15 യൂറോയുമാണ് ടിക്കറ്റ് നിരക്ക്.
കാവനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഒത്തു ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും കവാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഒരു വേദിയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 18 ന് നടത്തിയ ലേഡീസ് ഡേ ഔട്ടും ജൂലൈ മൂന്നിന് നടത്തിയ ഫാമിലി ടൂറും ജൂലൈ 23 ന് നടത്തിയ കിഡ്‌സ് ഫെസ്റ്റും ഇതില്‍ പങ്കാളികളായവര്‍ക്ക് സമ്മാനിച്ചത് വിത്യസ്തവും ആസ്വാദ്യകരവുമായ അവിസ്മരണിയ നിമിഷങ്ങളായിരുന്നു.
വരുന്ന ഒക്ടോബറിലാണ് മെന്‍സ് ഡേ ഔട്ടിന് പദ്ധതിയിട്ടിരിക്കുന്നത്. ഒക്ടോബര്‍ 28 ന് ഫുഡ് ഫെസ്റ്റും ഗാനമേളയും സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ എത്തുന്നതോടെ സംഘടന ക്രിസ്മസ് ന്യൂയര്‍ ആഘോഷങ്ങളിലേയ്ക്ക് കടക്കും ഡിസംബര്‍ 10,16,17,23 തിയതികളിലാണ് കരോള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഡിസംബര്‍ 29 നാണ് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍.