സമസ്ത മേഖലകളിലും വിലക്കയറ്റം തുടരുകയും ചെലവേറുകയും ചെയ്യുന്നതിനാല്‍ നഴ്‌സിംഗ് ഹോമുകളുടെ നിലനില്‍പ്പും ഭീഷണിയിലാകുന്നു. പിടിച്ചു നില്‍ക്കാനായി ചാര്‍ജ് വര്‍ദ്ധനവ് അനിവാര്യമാണെന്നാണ് നഴ്‌സിംഗ് ഹോമുകളുടെ ആവശ്യം. ചീഫ് എക്‌സിക്യൂട്ടീവ് ഓഫ് അയര്‍ലണ്ട് നഴ്‌സിംഗ് ഹോം ആഴ്ചയില്‍ 69 യൂറോയുടെ വര്‍ദ്ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വൈദ്യുതി , ഗ്യാസ് , എന്നിവയുടെ വില വര്‍ദ്ധനവും ഒപ്പം ജീവനക്കാരുടെ ക്ഷാമവും ആണ് നിലവില്‍ നഴ്‌സിംഗ് ഹോമുകളെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സഹായധനം അപര്യാപ്തമാണെന്നും ഇവര്‍ പറയുന്നു. ഇതിനാല്‍ ഒരു താമസക്കാരന് ആഴ്ചയില്‍ 69 യൂറോ എന്ന രീതിയില്‍ സര്‍ക്കാര്‍ അധികം നല്‍കുകയോ അല്ലെങ്കില്‍ ആളുകളില്‍ നിന്നും ഈടാക്കേണ്ടി വരികയോ ചെയ്യുമെന്നും ഇവര്‍ പറയുന്നു.
29 നഴ്‌സിംഗ് ഹോമുകളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതില്‍ 14 എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലാണ് പൂട്ടിപ്പോയത്. എല്ലാം ചെറുകിട നഴ്‌സിംഗ് ഹോമുകളാണ്. ഇതിനാല്‍ തന്നെ പ്രവര്‍ത്തന ചെലവേറുമ്പോള്‍ നിലനില്‍പ്പിനായി പൊരുതുകയാണ് നഴ്‌സിംഗ് ഹോമുകള്‍