രാജ്യത്തെ കോവിഡ് മരണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. കോവിഡ് മരണങ്ങളിലധികവും നടന്നത് നഴ്‌സിംഗ് ഹോമുകളിലാണെന്നാണ് കണക്കുകള്‍.
മാര്‍ച്ച് 2020 നും ഫെബ്രുവരി 2022 നും ഇടയിലെ കണക്കുകള്‍ പ്രകാരം ജനറല്‍ ആശുപത്രികളിലും ഓര്‍ത്തോ പീഡിക് ആശുപത്രികളിലുമായി 3716 പേരാണ് മരിച്ചത്. നഴ്‌സിംഗ് ഹോമുകളില്‍ കഴിഞ്ഞിരുന്നവരില്‍ 1564 പേരാണ് മരണത്തിന് കീഴടങ്ങിയത്.
കോവിഡ് കാരണം മരിച്ചവരുടെ കണക്കുകളാണിത്. കോവിഡ് ബാധിതരായിരിക്കെ മരിച്ചതും കോവിഡ് മൂലം മരിച്ചവരായും രണ്ട് വിഭാഗങ്ങളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് മൂലം മരിച്ചലവരില്‍ 91 ശതമാനവും 61 വയസ്സിന് മുകളിലുള്ളവരും 75 ശതമനം 75 വയസ്സിന് മുകളിലുള്ളവരും 42 ശതമാനം 85 വയസ്സിന് മുകളിലുള്ളവരുമാണ്.