അയര്‍ലണ്ടില്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഏറെ വൈകുന്നു എന്ന ആരോപണം കോവിഡ് പ്രതിസന്ധി കാലം മുതല്‍ ശക്തമാണ്. അപേക്ഷിച്ചാല്‍ പാസ്‌പോര്‍ട്ട് കിട്ടാന്‍ മാസങ്ങള്‍ എടുക്കുന്നു എന്നതാണ് പ്രശ്‌നം. പഴയതിനെ അപേക്ഷിച്ച് ചെറിയ തോതില്‍ കാര്യങ്ങള്‍ വേഗത്തിലായിട്ടുണ്ടെങ്കിലും ഇപ്പോളും പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ച് കാത്തിരിക്കുന്നവരുടെ എണ്ണം വളരെ ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്.
ഏറ്റവുമൊടുവില്‍ പുറത്തു വന്ന കണക്കുകള്‍ പ്രകാരം 1,30,000 അപേക്ഷകരാണ് ഇപ്പോഴും തങ്ങളുടെ പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുന്നത്. ഒരു സമയത്ത് ഇത് 1,95,000 വരെ ആയിരുന്നു എന്നു കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ക്ക് ഒരല്‍പ്പം വേഗത വന്നിട്ടുണ്ടെന്ന തോന്നലുണ്ടാകുന്നത്. പാസ്‌പോര്‍ട്ടിനായി ഈ വര്‍ഷം ആദ്യത്തെ ആറുമാസങ്ങളില്‍ അപേകഷിച്ചത് 7,97,000 പേരാണ്.
കൂടുതല്‍ ആളുകളെ നിയമിച്ചും ഓവര്‍ ടൈം നല്‍കിയും പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ്. കോവിഡ് കാലം വരെ വളരെ വേഗം പാസ്‌പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ലോക്ഡൗണിന് ശേഷം കൂട്ടമായി അപേക്ഷകള്‍ ഏത്തിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്.