പെന്‍ഷന്‍ പ്രായം എടുത്തുമാറ്റി ലിഡില്‍ അയര്‍ലണ്ട് (Lidl Ireland)

രാജ്യത്തെ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലിഡില്‍ അയര്‍ലണ്ട് പെന്‍ഷന്‍ പ്രായം എടുത്തുമാറ്റി. മുമ്പ് ഇവിടെ 65 വയസ്സ് വരെ മാത്രമെ ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളു എന്നാല്‍ ഇപ്പോള്‍ 65 വയസ്സില്‍ വിരമിക്കണമെന്ന നിബന്ധന കമ്പനി എടുത്തുമാറ്റി.

65-ാം വയസ്സില്‍ വിരമിക്കണമോ എന്ന കാര്യം ജീവനക്കാര്‍ക്ക് തീരുമാനിക്കും. കൂടുതല്‍ ജോലി പരിചയവും ജീവിതാനുഭവങ്ങളും ഉള്ള ആളുകള്‍ കമ്പനിയിലുള്ളത് ഗുണം ചെയ്യുമെന്ന പഠനമാണ് ഇത്തരമൊരു തീരുമാനത്തിലേയ്‌ക്കെത്താന്‍ ഇവരെ പ്രേരിപ്പിച്ചത്.

അയര്‍ലണ്ടില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന കമ്പനികളിലൊന്നാണ് ലിഡില്‍ അയര്‍ലണ്ട്. വരും വര്‍ഷങ്ങളില്‍ മറ്റു കമ്പനികളും ഇവരെ മാതൃകയാക്കിയേക്കും. പെന്‍ഷന്‍ പ്രായത്തില്‍ ഇത്തരമൊരു പദ്ധതിയാണ് സര്‍ക്കാരിന്റെയും പരിഗണനയിലുള്ളത്.

Share This News

Related posts

Leave a Comment