രാജ്യത്ത് സെക്യൂരിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഇവരുടെ മിനിമം വേജ്
ഉയര്‍ത്താന്‍ തീരുമാനമായി. മണിക്കൂറിന് 12.5 യൂറോയായിരിക്കും പുതിയ നിരക്ക് ഓഗസ്റ്റ് 29 മുതലാണ് കൂട്ടിയ നിരക്ക് പ്രാബല്ല്യത്തില്‍ വരുന്നത്.
അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നുമുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഒരു മണിക്കൂറിനുള്ള കുറഞ്ഞ നിരക്ക് 12.90 യൂറോയായി ഉയരും. നിലവില്‍ 11.65 യൂറോയാണ് ഈ മേഖലയിലെ കുറഞ്ഞ വേതനം. 2019 മുതല്‍ ഈ നിരക്കാണ് നിലവിലുള്ളത്.
രാത്രി 9 മണിമുതല്‍ രാവിലെ ഏഴ് മണിവരെ കുറഞ്ഞത് മൂന്നുമണിക്കൂറെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് അണ്‍ സോഷ്യല്‍ ഹവേഴ്‌സ് പ്രീമിയത്തിനും അര്‍ഹതയുണ്ട്.