രണ്ട് യൂറോയുടെ വ്യാജ നാണയങ്ങള്‍ വ്യാപകം ; ജാഗ്രത വേണമെന്ന് പോലീസ്

രാജ്യത്ത് രണ്ട് യൂറോയുടെ വ്യാജ നാണയങ്ങള്‍ നിരവധിയുണ്ടെന്നും കബളിപ്പിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ഗാര്‍ഡയുടെ മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ദിവസം രണ്ട് യൂറോയുടെ 1500 നടുത്ത് വ്യാജ നാണയങ്ങളാണ് ഗാര്‍ഡ പിടികൂടിയത്.

വ്യാജ നാണയങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഗാര്‍ഡ വൃത്തങ്ങള്‍ വ്യക്തമാക്കി. വിവിധയിടങ്ങളില്‍ ഇത് സംബന്ധിച്ച് റെയ്ഡുകള്‍ നടക്കുന്നുണ്ട്.

വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏതാണ്ട് 2,920 രൂപ മൂല്ല്യം വരുന്ന വ്യജ നാണയങ്ങളാണ് പിടിച്ചെടുത്തത്. യഥാര്‍ത്ഥ നാണയങ്ങളുമായി വളരെ സാമ്യമുള്ള വ്യാജ നാണയങ്ങള്‍ തിരിച്ചറിയുക നന്നെ പ്രയാസമാണ്.

നാണയത്തില്‍ ആലേഖനം ചെയ്തിരിക്കുന്ന Eire എന്ന വാക്ക് എഴുതിയിരിക്കുന്നതിലെ ചെറിയ വിത്യാസം മാത്രമാണ് വ്യാജനെ തിരിച്ചറിയാനുള്ള ഏകവഴി.

Share This News

Related posts

Leave a Comment