അയര്‍ലണ്ടില്‍ ഇനി സൗജന്യ കോവിഡ് പരിശോധനകളില്ല

കോവിഡ് ചികിത്സ സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനവുമായി സര്‍ക്കാര്‍. ഇനി കോവിഡ് പിസിആര്‍ ടെസ്റ്റുകള്‍ സൗജന്യമായിരിക്കില്ല. മറിച്ച് ടെസ്റ്റ് നടത്തേണ്ടവര്‍ പണം നല്‍കേണ്ടി വരും. കോവിഡ് പ്രതിരോധത്തിനായുള്ള ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

സാധാണ പകര്‍ച്ചവ്യാധികളുടെ പട്ടികയിലാവും ഇനി കോവിഡിനേയും ഉള്‍പ്പെടുത്തുക. എന്നുമുതലാണ് സൗജന്യ പരിശോധനകള്‍ അവസാനിപ്പിക്കുന്നത് എന്നത് സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല. രോഗ ലക്ഷണമുള്ള 55 വയസ്സിന് മുകളിലുള്ളവര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കും പിസിആര്‍ ടെസ്റ്റുകള്‍ സൗജന്യമായിരുന്നു.

ആന്റിജന്‍ ടെസ്റ്റുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗജന്യമായി ലഭിച്ചിരുന്നു. സൗജന്യം ഒഴിവാക്കിയാലും ആന്റിജന്‍ ടെസ്റ്റുകള്‍ കുറഞ്ഞ ചെലവില്‍ നടത്താം. എന്നാല്‍ പിസിആര്‍ ടെസ്റ്റുകള്‍ക്ക് 50 യൂറോയ്ക്ക് മുകളില്‍ ചെലവാകും

Share This News

Related posts

Leave a Comment