യൂറോപ്പിലും ഒപ്പം അയര്‍ലണ്ടിലും മങ്കിപോക്‌സ് കേസുകള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായ നിയന്ത്രണങ്ങള്‍ പാലിച്ച് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണമെന്നും ഒപ്പം ചെറിയ ലക്ഷണങ്ങളെങ്കിലും കാണുന്നവര്‍ ഉടനടി ചികിത്സ തേടണമെന്നുമാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം.
ശരീര ശ്രവങ്ങളിലൂടെയാണ് കൂടുതലും മങ്കി പോക്‌സ് പടരാനുള്ള സാധ്യത. രോഗം പടരാന്‍ സാധ്യത കൂടുതലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്. സ്‌മോള്‍ പോക്‌സ് വാക്‌സിന്‍ രണ്ട് ഡോസായിരിക്കും ഇവര്‍ക്ക് നല്‍കുക.
28 ദിവസത്തെ ഇടവേളയിലായിരിക്കും വാക്‌സിന്‍ നല്‍കുക. ഗേ വിഭാഗത്തില്‍ പെടുന്നവര്‍ ബൈ സെക്ഷ്വല്‍ ആയിട്ടുള്ളവര്‍ എന്നിവര്‍ക്കും ഒപ്പം ആളുകളുമായി കൂടുതല്‍ സമ്പര്‍ക്കത്തില്‍ വരുന്ന മറ്റുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ് ഇക്കാര്യം പറഞ്ഞത്.