തൊഴിലില്ലായ്മ വേതനം വര്‍ദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അയര്‍ലണ്ടില്‍ ഉടന്‍ അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. തൊഴില്‍ നഷ്ടമായവര്‍ക്കുള്ള വേതനം വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇത് ആഴ്ചയില്‍ 350 യൂറോവരെ ലഭിക്കുന്ന രീതിയിലേയ്ക്ക് പ്രഖ്യാപനമുണ്ടായേക്കും.

ജോലി നഷ്ടപ്പെട്ടവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ പദ്ധതി വരുന്നത്. ശമ്പളം ലഭിച്ചു കൊണ്ടിരിക്കെ ജോലി നഷ്ടപ്പെടുമ്പോള്‍ ഇപ്പോള്‍ ലഭിക്കുന്നത് വളരെ കുറഞ്ഞ തൊഴിലില്ലായ്മ വേതനമാണ്. ഇത് ഇവരുടെ ജീവിതം ഏറെ ദുസ്സഹമാക്കുന്നു എന്നാണ് പഠനങ്ങള്‍.

ഇതിനാലാണ് ആഴ്ചയില്‍ 350 യൂറോ വീതം നല്‍കാന്‍ പദ്ധതിയിടുന്നത്. കോവിഡ് കാലത്ത് നല്‍കിയ പാനാഡെമിക് അണ്‍ എംപ്ലോയ്‌മെന്റ് പേയ്‌മെന്റിന്റെ മാതൃകയിലാവും ഇത് നടപ്പിലാക്കുക. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് സ്ഥിരമായി ഇത്രയും തുക നല്‍കാനായില്ലെങ്കിലും താത്ക്കാലികമായെങ്കിലും ഉയര്‍ന്ന തുക നല്‍കാന്‍ ബഡ്ജറ്റില്‍ പ്രഖ്യാപനം ഉണ്ടാകും.

Share This News

Related posts

Leave a Comment