അയര്‍ലണ്ടില്‍ കോവിഡിന്റെ ഏറ്റവും പുതിയ ബൂസ്റ്റര്‍ ഡോസും ഫ്്ളു വാക്സിനും വരുന്ന ശൈത്യകാലത്തിന് മുമ്പായി നല്‍കും. ഇതിനായുള്ള ശ്രമമാണ് നടന്നു വരുന്നതെന്ന് എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ പോള്‍ റീഡ് പറഞ്ഞു. ശൈത്യകാലത്ത് ഫ്ളു പടര്‍ന്നു പിടിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഫ്ളു വാക്സിന് കോവിഡ് ബൂസ്റ്റര്‍ ഡോസിനൊപ്പം നല്കാന് പദ്ധതിയിടുന്നത്.
രാജ്യത്ത് 65 വയസ്സിന് മുകളിലുള്ളവര്‍ ഏറ്റവും അടിയന്തരമായി കോവിഡ് മൂന്നാം ബൂസ്റ്റര്‍ ഡോസും ഒപ്പും ഫ്ളു വാക്്സിനും സ്വീകരിക്കണമെന്നാണ് പഠനങ്ങളും ശുപാര്‍ശ ചെയ്യുന്നത്. ഡബ്ലിന്‍ ട്രിനിറ്റി കോളേജാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡിന്റെ മൂന്നാം ബൂസ്റ്റര്‍ ഡോസ് ഉടന്‍ നല്‍കുമെന്ന് NIAC യുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയിട്ടുണ്ട്.