അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സ്‌മരണാര്‍ത്ഥം അയർലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടന ഡാഫോഡിൽസ് ഒക്ടോബർ 15 ശനിയാഴ്ച്ച സൈന്റോളജി കമ്മ്യുണിറ്റി സെന്ററിൽ ഒരുക്കുന്ന സംഗീതനിശ അദേഹത്തിന്റെ മകനും പ്രശസ്ത ഗായകനുമായ എസ് പി ചരൺ നയിക്കുന്നു. ബാൻഡ് മുരളി മൗനരാഗം ഒരുക്കുന്ന ഓർക്കസ്ട്രായിൽ ശരണ്യ ശ്രീനിവാസ് എസ് പി ചരനോടൊപ്പം ഗാനങ്ങൾ ആലപിക്കും.
2019 ൽ എസ് പി ബാലസുബ്രഹ്മണ്യം നയിച്ച മെഗാ സംഗീത വിരുന്ന് ഡബ്ലിനിൽ സംഘടിപ്പിച്ച ഡഫോഡിൽസ് ആ മാസ്മരിക ശബ്ദത്തിന്റെ അനുഗ്രഹം ആവോളം ലഭിച്ച എസ് പി ചരണിനെ അയർലണ്ടിലെ സംഗീതാസ്വാദകർക്ക് സമ്മാനിക്കുന്നത് എസ് പി ബിയുടെ ആരാധകർക്കും ഒരസുലഭ അനുഭവം തന്നെയാണ്.
തമിഴ്, കന്നട ,തെലുങ്ക് സിമികളിൽ അനേകം ഹിറ്റ് ഗാനങ്ങൾ ആലപിച്ച എസ് പി ചരൺ സിനിമാ നിർമ്മാണം ,അഭിനയം , സംവിധാനം എന്നീ മേഖലകളിലും കഴിവ് തെളിയിച്ച കലാകാരനാണ്.
ശ്രദ്ധാഞ്ജലി ടു എസ് പി ബി- ഒരു മ്യുസിക് ട്രിബ്യുട് ന്റെ ആദ്യ ടിക്കറ്റ് ഡഫോഡിൽസിന്റെ അഭ്യുദയകാംക്ഷി അംഗയ് മണി ഡാഫോഡിൽസ് എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് ഉണ്ണിത്താൻ, മംഗളാ രാജേഷ്, വിനോദ് കുമാർ, സജേഷ് എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. ഈ മ്യുസിക് ഷോയുടെ പ്രവേശന ടിക്കറ്റുകൾ wholelot.ie യിൽ ലഭ്യമാണ്.
.