എന്നും എക്കാലവും അഭയാര്‍ത്ഥികളെ ഇരു കൈകളും നീട്ടി സ്വാഗതം ചെയ്യുകയും അവര്‍ക്ക് മികച്ച ജീവിത സൗകര്യമൊരുക്കുകയും ചെയ്യുക എന്നതാണ് അയര്‍ലണ്ടിന്റെ പാരമ്പര്യവും സംസ്‌കാരവും. റഷ്യന്‍ – ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്നെത്തിയ അഭയര്‍ത്ഥികളുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ വിദ്യാഭ്യാസം പോലും നല്‍കി വരുകയാണ് സര്‍ക്കാര്‍. എന്നാല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ രാജ്യം പുതിയൊരു പ്രതിസന്ധിയിലാണ് ഇപ്പോള്‍.
രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമായ താമസസൗകര്യമൊരുക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഈ സാഹചര്യത്തില്‍ അഭയാര്‍ത്ഥി വിസാ നിയമങ്ങളില്‍ താത്ക്കാലികമായ ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ്
സര്‍ക്കാര്‍. ഇനി മുതല്‍ സുരക്ഷിതമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളെ അയര്‍ലണ്ടിലേയ്ക്ക് സ്വീകരിക്കില്ല. അവര്‍ക്ക് അവിടെത്തന്നെ സുരക്ഷിതമായ ജീവിത സാഹചര്യങ്ങള്‍ ഉണ്ടെന്നതാണ് ഇതിന് കാരണം.
ഇപ്പോള്‍ 12 മാസത്തേയ്ക്കാണ് ഇങ്ങനയൊരു മാറ്റം വരുത്തിയിരിക്കുന്നത്.