തങ്ങളുടെ ജീവനക്കാരുടെ വര്‍ക്ക്-ലൈഫ് ബാലന്‍സിംഗ് സുഗമമാക്കാന്‍ പദ്ധതികളുമായി ബാങ്ക് ഓഫ് അയര്‍ലണ്ട്. പുതുതായി 11 റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളാണ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. Ballycoolin, Dundalk, Gorey, Mullingar,Northern Cross, Santry, Swords,Balbriggan, Naas, Newbridge, Newlands Cross, എന്നിവിടങ്ങളിലാണ് ഹബ്ബുകള്‍ ആരംഭിച്ചിരിക്കുന്നത്.
ജീവനക്കാര്‍ക്ക് സെന്‍ട്രല്‍ ഓഫീസിലോ, വീടുകളിലോ , ഹബ്ബുകളിലോ ഇരുന്നു ജോലി ചെയ്യാന്‍ അവസരമുണ്ട്. ഇതുവഴി യാത്രാ സമയവും ചെലവും ലാഭിക്കുന്നതിനൊപ്പം പ്രൊഡക്ടിവിറ്റിയും വര്‍ദ്ധിപ്പിക്കാമെന്നാണ് നിഗമനം. ജീവനക്കാരെ സംബന്ധിച്ചടത്തോളം തങ്ങളുടെ കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ ഇതുവഴി കൂടുതല്‍ സമയവും ലഭിക്കും.