ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ഓഫീസറാകാന്‍ സുവര്‍ണ്ണാവസരം. സ്റ്റാമ്പ് 4 യോഗ്യതയുള്ളവര്‍ക്കും ഐറീഷ് പൗരന്‍മാര്‍ക്കും യൂറോപ്യന്‍ യൂണിയനിലെ ഏത് രാജ്യത്തെയും പൗരന്‍മാര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 21 ന് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. മൂന്നൂറോളം ഒഴിവുകള്‍ ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
ഓണ്‍ലൈന്‍ അസസ്‌മെന്റ് ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകള്‍ സ്വീകരിച്ച ശേഷം മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതില്‍ നിന്നാകും വിളിക്കുക. 12 മണിക്കൂര്‍ ഷിഫ്‌റ്റോ അല്ലെങ്കില്‍ 24 മണിക്കൂറോ ജോലി ചെയ്യാവുന്നതാണ്. ഒരാഴ്ചയില്‍ 37 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. 25,339 യൂറോ മുതല്‍ 41,504 യൂറോ വരെയാണ് ശമ്പള സ്‌കെയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.publicjobs.ie/restapi/campaignAdverts/160731/booklet