അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോക തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് സ്പോണ്‍സറായി എത്തുന്ന റിമി ടോമിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ അണി നിരക്കുനന്ന കലാവിരുന്നിന്റെ ടിക്കറ്റ് വില്‍പ്പന ഉടന്‍ ആരംഭിക്കുന്നു.
ജൂലൈ ഒമ്പത് രാത്രി 9:30 ന് ആഷ്ബൗണിലെ റോയല്‍ ഇന്ത്യന്‍ കുസിന്‍ റെസ്റ്റേറന്റിലാണ് ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നടക്കുന്നത്. പ്രമുഖ മ്യൂസിക്കല്‍ ബാന്‍ഡായ കുടില്‍ ബാന്‍ഡ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് കൊഴുപ്പേകും.
അയര്‍ലണ്ടിലെ മലയാളികള്‍ക്ക് സംഗീതത്തിന്റേയും പൊട്ടിച്ചിരിയുടേയും പുത്തന്‍ വസന്തം തീര്‍ക്കാന്‍ മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരികയും ഗായികയുമായ റിമി ടോമിയും സംഘവുമാണ് അയര്‍ലണ്ടിലെത്തുന്നത്. പേരെടുത്ത പ്രമുഖ കലാകാരന്മാരാണ് റിമി ടോമിയുടെ സംഘത്തിലുള്ളത്.
ഫുഡ്മാക്സ് റിംജിം 2022 എന്ന കലാവിരുന്ന് നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ലിമെറിക്കിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് നടത്തുന്നത്. റോയല്‍ കേറ്ററിംഗും റോയല്‍ ഇന്ത്യന്‍ കുസിനും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ പ്രധാന സ്പോണ്സര് ഫുഡ് മാക്സും മറ്റു സ്പോണ്‍സര്‍മാര്‍ എലൈറ്റും കിച്ചന് ട്രഷേഴ്സുമാണ്.
വിത്യസ്ത ഭാഷകളില്‍ സംഗീത വിസ്മയം തീര്‍ക്കുന്ന അനൂപ് ശങ്കര്‍ സമകാലിക കോമഡി പാരഡി ഗാനങ്ങളിലൂടെ വേദികള്‍ കീഴടക്കിയ സുധീര്‍ പരവൂര്‍, മണ്മറഞ്ഞു പോയ കലാകാരന് കലാഭവന്‍ മണിക്ക് ഇന്നും വേദികളില്‍
ജീവന് നല്കുന്ന കൃഷ്ണകുമാര്‍ ആലുവ, പിന്നണി ഗായകന് അഭിജിത്ത് അനില്‍കുമാര്‍, തുടങ്ങി പ്രമുഖ കലാകാരന്മാരടങ്ങുന്ന സംഘമാണ് അയര്‍ലണ്ടിലെത്തുന്നത്.