കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് വന്നിരുന്ന നിരവധി വാക്‌സിനേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. എന്നീസ് ഹോസ്പിറ്റലിലെ (ENNIS HOSPITAL) വാക്‌സിനേഷന്‍ സെന്റര്‍ വരുന്ന ശനിയാഴ്ചയും നെനാഗ് ഹോസ്പിറ്റലിലെ വാക്‌സിനേഷന്‍ സെന്റര്‍ ഞാറാഴ്ചയും പ്രവര്‍ത്തനം അവസാനിപ്പിക്കും.
ഫാര്‍മസികള്‍ അടക്കം ഉള്‍പ്പെടുന്നപതിനഞ്ചോളം വാക്‌സിനേഷന്‍ സെന്ററുകള്‍ ഈ വര്‍ഷം അവസാനം വരെയും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ ആളുകളിലേയ്ക്കും വാക്‌സിന്‍ എത്തിയ സാഹചര്യത്തിലും വാക്‌സിനേഷന്‍ സെന്ററുകളിലെ തിരക്ക് കുറഞ്ഞ സാഹചര്യത്തിലുമാണ് സെന്ററുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.