ഡബ്ലിന്‍ എയര്‍പോര്‍ട്ട് സുരക്ഷ ചുമതല ഇനി സൈന്യത്തിന്

ഡബ്ലിന്‍ എയര്‍ പോര്‍ട്ടിന്റെ സുരക്ഷാ ചുമതല സൈന്യത്തെ ഏല്‍പ്പിക്കാന്‍ തീരുമാനമായി. കഴിഞ്ഞ ആഴ്ചകളില്‍ അഭൂതപൂര്‍വ്വമായ തിരക്കും ഇതേ തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷ സൈന്യത്തെ ഏല്‍പ്പിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്. ഈ നിര്‍ദ്ദേശം മന്ത്രി സഭായോഗം അംഗീകരിക്കുകയായിരുന്നു.

സുരക്ഷയ്ക്കായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും അടിസ്ഥാന പരിശീലനം നല്‍കും. തിരക്ക് കൂടുന്ന സമയങ്ങളില്‍ ഇവരെ മറ്റുകാര്യങ്ങള്‍ക്കും ഉപയോഗിക്കാനാവും. ഓഗസ്റ്റ് മാസംവരെ ഈ തിരക്ക് തുടരുമെന്നാണ് നിഗമനം.

തിരക്ക് കുറഞ്ഞ് പൂര്‍വ്വ സ്ഥിതിയിലെത്തിയാല്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യവും ആലോചിക്കും.

Share This News

Related posts

Leave a Comment