ജാഗ്രത : പ്രണയ കുരുക്കില്‍പ്പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

രാജ്യത്ത് പ്രണയക്കുരുക്കില്‍പ്പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ജനുവരി മുതല്‍ മേയ് മാസം വരെ എട്ടുലക്ഷം യൂറോയാണ് ഈയിനത്തില്‍ പലര്‍ക്കായി നഷ്ടമായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുകയാണ് ഗാര്‍ഡ.

ഒരു യുവതിയുടെ പരാതിയില്‍ അയര്‍ലണ്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ 4000 ഡോളര്‍ ഒരു ഐറീഷ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തിയതായി കണ്ടെത്തിയിരുന്നു. ഈ അക്കൗണ്ടിലേയ്ക്ക് 2020 സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ 2021 വരെ 109,880.28 യൂറോയാണ് ഈ അക്കൗണ്ടില്‍ എത്തിയത്. പണം ക്രെഡിറ്റായാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പിന്‍വലിക്കുകയും ചെയ്യും.

12 പേരില്‍ നിന്നുമാണ് ഇത്രയും പണം ഈ അക്കൗണ്ടില്‍ വന്നത് ഇതില്‍ 11 പേര്‍ സ്ത്രീകളും ഒരാള്‍ പുരുഷനുമായിരുന്നു. പ്രണയം നടിച്ച് ചാറ്റ് ചെയ്ത ശേഷം അത്യാവശ്യ കാര്യങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടുകയും പണം ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരു വിവരവും ഇല്ലാതിരിക്കുകയാണ് ചെയ്യുന്നത്. നേരിട്ടു കാണുകയോ അറിയുകയോ ചെയ്യാത്ത ആളുകളുമായി പണമിടപാട് നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് പോലീസ് നിര്‍ദ്ദേശം.

ഈ വര്‍ഷം മേയ് മാസം വരെ 23 പേരാണ് ഇത്തരം തട്ടിപ്പിനിരയായതായി പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ 27 വയസ്സുമുതല്‍ 69 വയസ്സ് വരെ പ്രായമുള്ളവരുണ്ട്. മധ്യവയസ്‌കരാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്.

Share This News

Related posts

Leave a Comment