ഡബ്ലിൻ : ഒൻപതാമത് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ്റെർസ് ( LCC ) ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് ജൂൺ 5 നു തുടക്കമായി . ഡബ്ലിൻ ടൈറൽസ്ടൗണിൽ വച്ച് നടക്കുന്ന ടൂർണമെന്റിൽ അയർലണ്ടിന്റെ വിവിധ കോണുകളിൽ നിന്നുമായി 16 ടീമുകൾ മാറ്റുരക്കുന്നു . രണ്ടാം പാദമത്സരങ്ങൾ ജൂൺ 11 നു അരങ്ങേറും. 4 ഗ്രൂപ്പുകളായി തിരിച്ചുള്ള ആദ്യറൗണ്ട് മത്സരങ്ങളിൽ നിന്നും കൂടുതൽ പോയിന്റ് നേടുന്ന 4 ടീമുകൾ സെമി ഫൈനലിനു അർഹത നേടും . തുടർന്നുള്ള കലാശപോരാട്ടവും 11 നു തന്നെ നടക്കും. കോൺഫിഡന്റ് ട്രാവൽ, സെവൻ സീസ് വെജ് 24 ഓർഗാനിക് മന്ത്ര, സ്പൈസ് ബസാർ , റോയൽ കാറ്റെർസ് , റിക്രൂട്ട് നെറ്റ് തുടങ്ങിയ സ്ഥാനങ്ങളുടെ പിന്തുണയോടെ നടത്തപെടുന്ന ഈ ടൂർണമെന്റിന്റെ ചാമ്പ്യൻമാരെ കാത്തിരിക്കുന്നത് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ്റെർസ് എവർറോളിങ് ട്രോഫിയും 350 യൂറോ ക്യാഷ് അവാർഡും ആണ് . രണ്ടാസ്ഥാനത്തു എത്തുന്ന ടീമിന് സെവൻ സീസ് വെജ് 24 ഓർഗാനിക് മന്ത്രാ നൽകുന്ന എവർ റോളിങ്ങ് ട്രോഫിയും 250 യൂറോ ക്യാഷ് അവാർഡും ആണ്. മൂന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും 150 യൂറോ ക്യാഷ് അവാർഡും ലഭിക്കുന്നു. കൂടാതെ ഫൈനൽ മത്സരത്തിലെ മികച്ച പ്ലെയർ ,മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, മിച്ചക ഫീൽഡർ എന്നിങ്ങനെ ടൂർണമെന്റിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകളെയും കത്ത് നിരവധി സമ്മാനങ്ങളും ഒരുങ്ങിയിരിക്കുന്നു.
.
Share This News