പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നുമുതല്‍ ആരംഭിക്കും. സര്‍ക്കാര്‍ പ്രതിനിധികളും യൂണിയന് നേതാക്കളും തമ്മിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വര്‍ക്ക് പ്ലെയ്സ് റിലേഷന്‍ കമ്മീഷന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ശമ്പള വര്‍ദ്ധനവ് എന്ന യൂണിയനുകളുടെ ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്.
എന്നാല്‍ നിലവിലെ പണപ്പെരുപ്പവും വിലവര്‍ദ്ധനവുമാണ് ആവശ്യം ശക്തമാക്കാന്‍ യൂണിയനുകളെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ശമ്പളം വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം ഉന്നയിക്കുന്ന യൂണിയനുകള്‍ എത്ര ശതമാനം വര്‍ദ്ധനവാണ് വേണ്ടതെന്നു വ്യക്തമാക്കിയിട്ടില്ല.
ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കൊപ്പം ആഗോള സാമ്പത്തീക സാഹചര്യങ്ങളും പരിഗണിച്ച് മാത്രമെ ഒരു തീരുമാനമെടുക്കാന്‍ കഴിയൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. ശമ്പളവര്‍ദ്ധനവിലൂടെ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ കഴിയില്ല എന്നാണ് സാമ്പത്തീക വിദഗ്ദരുടെ നിലപാട്.
ഇത് പണപ്പെരുപ്പം വര്‍ദ്ധിക്കാനേ ഉപകരിക്കൂ എന്നും ഇവര്‍ പറയുന്നു.